Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Overpass

Malappuram

തു​വൂ​ര്‍ ക​മാ​നം മേ​ല്‍​പ്പാ​ലം ബ​ല​പ്പെ​ടു​ത്ത​ല്‍ വീ​ണ്ടും തു​ട​ങ്ങി

ക​രു​വാ​ര​കു​ണ്ട്: തു​ട​ങ്ങി​യും മു​ട​ങ്ങി​യും വീ​ണ്ടും തു​ട​ങ്ങി​യും തു​വൂ​ര്‍ ക​മാ​നം മേ​ല്‍​പ്പാ​ലം ബ​ല​പ്പെ​ടു​ത്ത​ല്‍ പ്ര​വൃ​ത്തി. ര​ണ്ട​ര മാ​സം മു​ന്‍​പ് സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്ന​തോ​ടെ​യാ​ണ് മേ​ല്‍​പ്പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​ല​പ്പെ​ടു​ത്ത​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങി​യെ​ങ്കി​ലും യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​ര്‍ മൂ​ലം പ​ല​പ്പോ​ഴും പ​ണി മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. മേ​യ് അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ​യാ​ണ് മ​ഴ​യെത്തു​ട​ര്‍​ന്ന് ക​മാ​നം മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണഭി​ത്തി ത​ക​ര്‍​ന്ന​ത്.

നി​ല​മ്പൂ​ര്‍-​ഷൊ​ര്‍​ണ്ണൂ​ര്‍ മെ​മു ഓ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തി​നും ര​ണ്ട് മാ​സം മു​ന്‍​പ് റെ​യി​ല്‍​പ്പാ​ത സൗ​ന്ദ​ര്യവ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മേ​ല്‍​പ്പാ​ല​ത്തി​ന് ര​ണ്ട് വ​ശ​ങ്ങ​ളി​ലാ​യി സം​ര​ക്ഷ​ണഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ച​ത്. ബ്രീ​ട്ടീ​ഷ് ഭ​ര​ണ കാ​ല​ത്ത് നി​ര്‍​മി​ച്ച മേ​ല്‍​പ്പാ​ല​ത്തി​ന് സം​ര​ക്ഷ​ണഭി​ത്തി നി​ര്‍​മി​ച്ച് ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​യെ​ന്നെ ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും, അ​തി​നാ​യി മേ​ല്‍​പ്പാ​ല​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ പോ​ക​രു​തെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി. ബ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ഒ​രു മാ​സ​ത്തോ​ള​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്താ​തി​രു​ന്ന​ത്.

ഇ​ത് ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​ക്കാ​ല​യ​ള​വി​ല്‍ യാ​തൊ​രു പ്ര​വൃ​ത്തി​യും ന​ട​ന്ന​തു​മി​ല്ല. പി​ന്നീ​ട് മ​ണ്ണ് പ​രി​ശോ​ധ​ന​യി​ല്‍ പാ​ല​ത്തി​ന് വ​ലി​യ അ​പ​ക​ടസാ​ധ്യ​ത​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഗ​താ​ഗ​തം പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കു​ക​യും അ​പ​ക​ടസാ​ധ്യ​ത സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു ഭാ​ഗ​ത്ത് ക​യ​ര്‍ കെ​ട്ടി നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു. വാ​ഹ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തെ ക്രോ​സ് ബാ​റു​ക​ളു​ടെ തൂ​ണു​ക​ളും മാ​റ്റി​യി​രു​ന്നി​ല്ല. ഇ​ത് പ​ല​പ്പോ​ഴും ഗ​താ​ഗ​തക്കു​രു​ക്കി​നു കാ​ര​ണ​മാ​യി. അ​തി​നി​ട​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ബ​ല​പ്പെ​ടു​ത്ത​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങി. മേ​ല്‍​പ്പാ​ല​ത്തി​ന് അ​പ്പു​റ​ത്തേ​ക്ക് ഡ്രി​ല്‍ ചെ​യ്ത് സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്കി​യാ​ണ് ബ​ല​പ്പെ​ടു​ത്ത​ല്‍ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്.

Latest News

Corehub Up